Wednesday 25 November 2009

നഷ്ടമാവുന്നത് ......

ഇനിയുമേറെ പറയുവാന്‍ കാണുമെന്‍
പഴയ കോലായിന്‍ കണ്ണാടി തുമ്പിനു
ഇവിടെ പഞ്ചാര പൂഴിയില്‍ കോലങ്ങള്‍
മാറി മാറി കളിച്ചോര ശൈശവം
കൈകള്‍ പൂണ്ടൊരാ മണ്‍കുഴ്മ്പില്‍ നിന്ന്
മനസ്സറക്കാന്‍ കഴിയാതിരുന്നവര്‍
നമുക്ക് മാത്രമായ്‌ പൂത്തൊരാ മുല്ലയും
കാറ്റടിച്ചാല്‍ ഉതിരുന്ന നെല്ലിയും
ദൂരെ കാണുന്ന പാടവരമ്പില്‍
നിന്നീണം നിര്‍ത്താതെ ചൊല്ലുന്ന ശീലുകള്‍
ഏറ്റുചൊല്ലാന്‍ പണിപെട്ട വേളകള്‍
മറ്റെന്തോ ചൊല്ലി പാടി തിമര്ത്തവര്‍

കല്ലുകള്‍ ചേര്‍ത്ത ചതുര പലകകള്‍
തീര്‍ത്ത കൊട്ടാര പൂമുഖമുറ്റത്തു
വിതറി പണ്ടത്തെ മണ്‍ കുഴ്മ്പിന്‍ബാക്കി
വെറുതെ ശൂന്യത മാത്രമായി മുറ്റത്ത്‌
കല്‍പടവുകള്‍ കാണാത്ത
പൊയ് കയില്‍
ആമ്പ്‌ല്‍ വേറിട്ട്‌ വേറിട്ടെടുത്തവര്‍
നീലസാഗരം മൊത്തം ഇരമ്പുന്ന
ചൂട്തോണിയില്‍
യാത്ര ചെയിതീടുമ്പോള്‍
തനിയെ വന്നു തടുത്തു നീര്‍ത്തുന്നുവോ
വഴിയെ ഗദ്ഗദം പൂണ്ട്ടോരീ മാറ്റങ്ങള്‍

കാലം മാറിയോ വേഷവും വേറെയോ
പഴയ ഭാവം മറക്കാന്‍ തുടങ്ങിയോ
ചുറ്റുഗോവണി തീര്‍ക്കുന്ന പൂമുഖത്തിന്നാര്
നിന്നാലുംമിന്നില്ല കൌതുകം
പുതിയ ക്ലോണിഗ് പരീക്ഷണ ശാലയില്‍
പഴയ പിച്ചിയും മുല്ലയും നില്‍ക്കുന്നു
മൊട്ടിടുമ്പോള്‍ പരന്നിടും സൌരഭ്യം
തീര്‍ത്തും കെട്ടുപോയ് ഇന്നെത്തെ മാറ്റത്തില്‍
പണ്ട് തെക്കിനി ഓരത്ത് രാത്രിയില്‍
എത്ര പൂത്തതാണീ മുല്ല വള്ളികള്‍
കാറ്റടിക്കില്ല പൂക്കില്ല മാമരം
ചുറ്റിലും തിരക്കേറുന്നു ജീവിതം
കല്പടവില്‍ നിന്നാഴത്തില്‍ മുങ്ങിയും
പൊങ്ങി വന്നും കലഹിചിരുന്നവ്ര്‍
മെല്ലെ കുമ്പിളില്‍ കോരിയെടുത്തോര
വെള്ളം ഒപ്പുവാന്‍ തൂവാല തേടുന്നു
വക്ക് പൊട്ടിയ കല്പടവിന്‍ തുമ്പു
ഒന്നുഞെട്ടിയോ ഈവഴികാഴ്ചയില്‍

വെട്ടി നിര്‍ത്തിയ പുല്പരപ്പിന്‍ മേലെ
കൈകള്‍ തമ്മില്‍ കൊരുക്കുമ്പോള്‍സൌഹൃദം
തീരെയില്ലന്നെറിഞ്ഞിട്ടും മേല്മൂടി
മാറ്റാന്‍ പോലും കഴിയാത്തവസ്ഥയില്‍
വീണ്ടും ആഘോഷ വേള സൃഷ്ടിക്കുമ്പോള്‍
ചെറിയ വിള്ളലോ വിങ്ങലോ പിന്നെയാ
ബഹളമാത്രയില്‍ മുഴുകാതിരിക്കുവാന്‍
പഴയ കണ്ണാടി പൂമുഖമുറ്റത്തു
തൂങ്ങിയാടും മനസ്സുമായ് വീണ്ടുമാ
പച്ച പാട വരമ്പിന്റെ തിണ്ട്ടിലെ
ഏറു മാടത്തിലെത്താന്‍ കഴിഞ്ഞെങ്കില്‍
അവിടെ മൂളുന്ന ഞാറ്റുപാട്ടിന്‍ ഈണം
മാത്രയെങ്കിലും ചൊല്ലാന്‍ കഴിഞ്ഞെങ്കില്‍ ..........
ഹേമ

Wednesday 18 November 2009

മനം പറഞ്ഞത്

ഇവിടെയെന്തേ ഇങ്ങനെ ?
പറയുന്നതല്ല അറിയുന്നത്
അറിഞഞതൊന്നുമല്ല
ചെയ്യാന്‍ തോന്നുന്നത്
സര്‍വത്ര മാറ്റം
തിരക്ക്, അമര്‍ഷം, അരുതായ്ക ......
അപ്പോള്‍
ഞാന്‍ നിനക്കൊരു ഊന്നുവടി
ആവില്ല്ലായിരുന്നോ?
നിന്റെ പേന തുമ്പിലെ മഷി വരളുമ്പോള്‍
വിരലറത്തു അക്ഷരമാക്കി
നിന്റെ മനസ്സിലെ ചെരാത്‌
കരിന്തിരി കത്തുമ്പോള്‍
നിലാവെണ്ണയില്‍ തിരി തെളിയിച്ചു
നിന്റെ കാഴ്ച്ചയെ തിമിരം മറക്കുമ്പോള്‍
എന്റെ ലോകത്തിന്റെ മുഴുവന്‍ ചായവും തന്ന്
നീ എന്നില്‍ സമപൂരിതമാവുമ്പോള്‍
നിലംതൊടാ മണ്ണായിരുന്നു ഞാനെന്ന
തിരിച്ചറിവ് നിന്നിലേക്കൊരു
തണുപ്പായ് ഇറങ്ങുമോ ?
ഹേമ

Monday 9 November 2009

നേര്‍കാഴ്ച്ച...........

നേര്‍കാഴ്ച്ച...........
മുറിഞ്ഞുവോ മനം പൊറുത്ത
കൈകള്‍ ഒന്നയ്ഞ്ഞുവോ
മണ്ണില്‍ തനിച്ചു വന്നെന്നോ?
വിരലടുപ്പം തികക്കുന്ന
വാക്കുക്കള്‍ക്കിരുവശം
നിന്ന് നീട്ടി പറഞ്ഞു നീ
ഇവിടെ ഇന്നലെ നാളകളില്ലല്ലോ
ഇവിടെ എന്നെന്നും ഇന്നിന്റെ ജീവിതം
തിരയിറക്കം നടത്തുമ്പോഴേക്കും
പൂ കരിഞ്ഞു വീഴുന്ന കീറതുണികളില്‍
പലവയറു‌കള്‍ സംതൃപ്തമാവുമ്പോള്‍
പുതിയ പൂകെട്ടി കാത്തിരിക്കുന്നിവള്‍?
ഹേമ