Friday 1 January 2010

ഉണ്ണി ചിരിക്കുന്നു .........
ചിന്തിക്കുന്നത് തിരിച്ചെത്തുന്ന
ബോധമണ്ഡലത്തിലേക്ക്
വെളിച്ചപ്പാടിന്റെഅരുളപ്പാട്പോലെ
ഒരു ഉല്‍ക്ക വന്നു പതിച്ചപ്പോള്‍
ഇനിയും
ദുരന്തം ആവര്‍ത്തിക്കുന്ന എന്ന്‍
പക്ഷേ
വിലങ്ങു വെച്ച ചിന്തകള്‍അഴികള്‍ക്കപ്പുറത്ത്‌
സ്വതന്ത്രമാവില്ലെന്നറിഞ്ഞിട്ടും
ഈര്‍പ്പം വമിക്കുന്ന
ചുമരുകള്‍ക്കിടക്ക്
തലനീട്ടുന്ന മൂട്ടയും, തേളും
അവരവന്റെ
സഹമുറിയെന്മാരാവുംമ്പോള്‍
രക്തമൂറ്റാന്‍ വേറെപുതിയ
സിറിഞ്ച് തിരെയെണ്ടല്ലോ?
ചിന്തകള്‍ക്ക് ചൂടുപിടിക്കുന്നു എന്നും
ചങ്ങലകള്‍ക്കിനി ഇഴയടുപ്പം കൂടുമെന്നും
ചാവടിയുടെ പുറത്തേക്കു നീളുന്ന
പിറുപിറുക്കലുകള്‍
വിധി അതിന്റെ കളിപമ്പരം
തനിക്കെതിരെ കറക്കിയതിനെ
അട്ടഹാസത്തോടെഎതിരേറ്റപ്പോള്‍
തിരുവോണനാളിലെ നാക്കിലചോറും
വിഷുകൈനീട്ടത്തിന്ടെ മതിവരാകരുതലും
ധനുമാസരാവിലെ ചോതിയും മക്കളുമെല്ലാം
ഒരുവേലി
തെറിച്ചിപൂവിന്റെ
അഹങ്കാരം പോലെ
ഒന്ന
റിയാനാവാതെ
ആര്‍ക്കും
മതിപ്പുളവാക്കാതെ
മിഴിക
ടയുംമ്പോള്‍ഒരു കീറാകാശത്തിലെ
നിലാതുണ്ട്
മിന്നിയം കെട്ടും
സ്വാന്തനിപ്പിക്കുന്ന
നക്ഷത്ര കനവ്‌
ആരോടും സമ്മതം തേടാതെ
അടുത്തെക്കടുത്തെക്കുവരുന്ന
മിന്നാമിന്നിയുടെ
ഇത്തിരിവെട്ടത്തില്‍
ഉണ്ണി ചിരിക്കുകയാണ്
എന്തിനെന്നറിയാതെ!!!!!!!!!

2 comments:

  1. ചിന്തകള്‍ക്ക് ചൂടുപിടിക്കുന്നു എന്നും
    ചങ്ങലകള്‍ക്കിനി ഇഴയടുപ്പം കൂടുമെന്നും
    ചാവടിയുടെ പുറത്തേക്കു നീളുന്ന
    പിറുപിറുക്കലുകള്‍
    മനോഹരമായ ചിന്തകൾ വാക്കുകളുടെ ഒഴുക്കാണ് കവിതയുടെ അത്ന്മാവ്

    ReplyDelete
  2. നല്ല എഴുത്ത്

    ReplyDelete