ചേച്ചിയുടെ മണം
കാച്ചിയ എണ്ണയുടെ
തുളസിക്കതിര് ഞെരിച്ചതിന്റെ
കര്‍ക്കിട മഴയില്‍
മരംപെയ്യുമ്പോള്‍
ഒതുക്കിയമര്‍ത്തി തുവര്‍ത്തുന്നത്
വിണ്ടുകീറിയ കല്ലിടുക്കിനരുകില് നിന്നും
കുട്ടീന്നു.
വാടിയ തുമ്പകുടം
കയ്യില്‍ ചേര്‍ത്തരച്ചു
വിരല്‍ തൂങ്ങി നടത്തിച്ചു
വലിച്ചെടുത്തു തനിച്ചാക്കി
ഇരുട്ടിന്റെ നിസ്സഹായതയില്‍
മുഖം അമര്‍ത്തുമ്പോള്‍
കുട്ടീന്നു ഒരു വിളി
കെട്ടിയ ഊഞാലിനാടാനാവാതെ
വിതര്‍ത്തിയ പൂവുകള്‍ക്ക് നിറം കൊടുക്കാനാവാതെ
വീശിയടിക്കുന്ന കാറ്റിന് വീണ്ടുമോരവര്ത്തി
വഴങ്ങാന്‍ പറ്റാതെ
അകവും പുറം വ്യത്യസ്തമായ മനസ്സിന്റെ തോന്നല്‍
കുറുങ്ങിക്കിടക്കുന്ന ചങ്ങലകിലുക്കം
പുറത്തേക്കു വരച്ച ഋജുരേഖ
മാറിയതിന്റെ
നടുക്കം
അസ്തിഉരുക്കുന്ന വേദനയിലും അമരുന്ന
കൈതലത്തിലെ വാല്‍സല്യം
വിഭ്റമിപ്പിക്കുന്ന കാഴ്ചയിലും
സ്നേഹം കിനിയിച്ചു
എട്ത്തിയുടെ മണം
വെളിച്ചും കൊതിച്ചു ഇരുട്ടില്‍ തപ്പി
സ്നേഹം മതിച്ചു വിഷപ്പുല്ല് തീണ്ടി
ഇനിയൊരു ജന്മം ലഭിചീടുമെങ്കില
വേഷ്ട്ടിത്തലപ്പിലെ തോന്നലവാന്
മതിഭ്രമം തീണ്ടാത്ത മനസിന്റെ കോണിലെ
കിളിക്കൊഞ്ചല്‍ മാറാത്ത പൈതലാവാന്‍
ഇനിയും പടവുകള്‍ ഇറങ്ങേണം
കാഴ്ചയും നിറവും മറക്കുന്ന തീരമെത്തും
അവിടെ
തഴക്കുന്ന ശവംനാറിപ്പൂക്കളില്
ഈ പാപ ജന്മവും കാത്തിരിക്കും
ആ തുമ്പക്കുടം ഒന്നുണര്‍ന്നു കാണാന്‍
ചേച്ചിയുടെ മണം
കാച്ചിയ എണ്ണയുടെ
തുളസിക്കതിര് ഞെരിച്ചതിന്ടെ...............
---ഹേമ.
Monday, 19 October 2009
Subscribe to:
Posts (Atom)