Tuesday 23 February 2010

നിനക്കായ് .......

പിന്നെയും നീയെന്‍ കിനാവിന്റെ തങ്കനൂല്‍
പാകി പതിയെ മടങ്ങുന്നുവോ ?
പിന്നെയും നീയെന്റെ മണ്‍ചെരാതിത്തിരി
തിരിനീട്ടി നീട്ടി തെളിക്കുന്നുവോ?
പതിയെ മൂളുന്നോര മാനസതന്ത്രിയെ
അതിലോലമാക്കി നീ ഓമനിച്ചു
എന്നില്‍ നിറഞ്ഞോരാ സ്നേഹചൈതന്യത്തെ
മൃദുവായ് തലോടി നീ തൊട്ടുണര്‍ത്തി
നേരിന്റെ മുള്ളുകള്‍ മനസ്സിന്‍ അകകാമ്പില്‍
പടരുന്ന വേദനയാവുംമ്പോഴും
വേരുണങ്ങാത്തൊരാ വാക്കെനിക്കേകി നീ
ഒരു മരുപച്ചയായ് മാറി നിന്നു
മയില്‍‌പീലി കാക്കുന്ന ബാല്യത്തില്‍
സ്വപ്നങ്ങള്‍ വഴിവിളെക്കേന്തുന്ന കൌമാരത്തില്‍
പൊന്‍വെയില്‍ ചായുമ്പോള്‍ വിരിയും മഴവില്ലായ്
കൈയെത്താ ദൂരത്തകന്നു നിന്നു?
ഒരു സ്വാന്തനത്തിന്റെ തണലേകി നീ എന്നില്‍
ഒരു കണിക്കൊന്നയായ് പൂത്തുലഞ്ഞു
തെളിയുംമ്പോഴോക്കെയും മറയും നിഴലായി
കാണാ മറയത്തകന്നു നിന്നു
പാതിരാ പൂചൂടി ആതിര വന്നെന്റെ
വ്യര്‍ത്ഥ മോഹങ്ങളെ ഊയലാട്ടി
ഒരുനറും തെന്നലായ് എന്നെ തഴുകി നീ
യാത്ര മൊഴിയാതകന്നു പോയി..........

3 comments:

  1. iniyum ezhuthuu...bhaavukangal!

    ReplyDelete
  2. .................
    ...................
    .......................
    othiri nalla varikal.......
    hridyathinte bhasha...........
    anubhavichariyunnu..............

    ishtayitto...........................

    ReplyDelete
  3. ഏതെങ്കിലും വൃത്തത്തിന്റെ ചുറ്റിലൊതുങ്ങുന്ന
    ഒരു കവിത വായിക്കുന്നത് ഇത് വളരെക്കാലം കൂടി......

    ReplyDelete