വഴി അവസാനിക്കുന്നിടത്
ചിന്തകള്‍ ഉദധീപങ്ങള്‍ ആക്കണമെന്ന്
മുനിഞ്ഞു കത്തുന്ന തിരിനാളത്തില്‍
ആവേശത്തിന്റെ ജ്വാലകള്‍ ഉയര്‍ത്തണമെന്ന്
പെയ്തൊഴിയാത്ത കര്‍ക്കിടകരാവില്‍
ഉള്‍ക്കരുത്തിന്റെ ആവിയേറ്റണമെന്ന്
പറഞ്ഞുതരുംമ്പോഴോക്കെ
ഒരിളം കാറ്റിനൊതുങ്ങുന്ന തിരിവെട്ടം
ഒന്ന് നീട്ടണം എന്നുപോലും നീ കരുതിയില്ലെ?
ഒരുപാടൊരുപാട് ദൂരെയിരുന്നു
അറിയാത്ത സ്നേഹത്തിന്റെ നൂലിഴ പാകി
ഏറെ അടുത്താവുംമ്പോഴും ഒരുപാടു ദൂരെയായി
ഒരു വിളിപ്പാടകലെത്ത്ന്നു തോന്നിച്ചു
കാണാമറയത്തിരുന്നെന്തിനെ നീ
മേഘങ്ങളിലേക്ക് മടങ്ങുന്ന നിലാതുണ്ടിനെ
ഇത്രയും സ്നേഹിച്ചത് ?
Saturday, 18 September 2010
Subscribe to:
Post Comments (Atom)

അറിയാത്ത സ്നേഹത്തിന്റെ നൂലിഴ പാകി
ReplyDeleteഏറെ അടുത്താവുംമ്പോഴും ഒരുപാടു ദൂരെയായി
ഒരു വിളിപ്പാടകലെത്ത്ന്നു തോന്നിച്ചു .....
നന്നായിരിക്കുന്നു ...മനോഹരമായ വരികള്‍ തന്നെ ..
ഭാവുകങ്ങള്‍