Sunday 12 September 2010

തിരിച്ചറിവ്

അറിയുക നിന്‍ വഴിച്ചാലുകളോരൊന്നും
വെട്ടിവെളുപ്പിച്ച കൂട്ടര്‍ ഞങ്ങള്‍
അറിവിന്റെ നേരുകള്‍ ഋജുരേഖയായ് മുന്നില്‍
നീട്ടി വരച്ച ഗുരുക്കള്‍ ഞങ്ങള്‍
ലക്‌ഷ്യം പിഴക്കരുത് മാര്‍ഗം തെളിക്കുവാന്‍
സ്വാര്‍ത്ഥത കൂട്ടിനായ്‌ എന്നുമെത്തും
ചേര്‍ത്തേറ്റിവെച്ചൊരാ മോഹത്തിന്‍ഏണികള്‍
യാത്രക്കിടയില്‍ മറന്നിടോല്ലെ...
ഈവഴിപ്പാതയില്‍ വീണ്ടുമീ വാക്കുകള്‍
എറ്റു ചൊല്ലാതെ മടങ്ങും നമ്മള്‍
വിരല്‍ പിടിച്ചെത്തിയ ബാല്യവും
മോഹങ്ങല്‍ക്കതിര്‍വരമ്പില്ല്യാത്ത കൌമാരവും
മനസ്സും മനസ്സും പറയുന്ന ചിന്തുകള്‍
അറിയാതെ അറിയുന്ന യൌവനവും
ഈ വഴിതാണ്ടുമ്പോള്‍ ഒക്കെ നാം കേള്‍ക്കാറുണ്ടീ-
യുപദേശങ്ങള്‍ പാതിയായി....
എരിതീര്‍ത്ത പകലിന്റെ വെട്ടം കെടുത്താനായ്‌
എത്തുന്ന സന്ധ്യയും കേട്ടിരിക്കും
ചുടുനെടുവീര്‍പ്പുകള്‍ മായിച്ച് കളിക്കുന്ന
തിരമാലക്കൈകള്‍ അറിഞ്ഞിരിക്കും
വേറിട്ട കാഴ്ചകള്‍ കാണാന്‍ മനസ്സിന്റെ
ജാലകപ്പാതി തുറന്നുവേക്കെ....
കരിമേഘച്ചാര്‍ത്തിലൂടൊരുതുള്ളിയായ്‌ പിന്നെ
അണമുറിയാത്തൊരു ജലധാരയായ്
പെരുവര്‍ഷമാഞ്ഞു പതിക്കുമ്പോഴും മനം
പൊള്ളി തുടിക്കുന്നോരാമ്മയുടെ
ച്ചുടുനിണച്ചാലില്‍ കുതിര്‍ന്നോരാ പൊന്മുഖം
മാറോടു ചേര്‍ത്ത് വിലപിച്ചിടെ
പകയുടെ ബാക്കിയായ് വീണ കബന്ധത്തില്‍
ഒരു ജന്മ സ്വപ്നം പൊലിഞ്ഞു പോയി
ഒരുകിളി കൊഞ്ചല്‍ മൊഴിഞ്ഞെന്ന പോലെയാ
വിരല്‍തുമ്പിലൂന്നിയ കുഞ്ഞു പെങ്ങള്‍
ചേതനയറ്റൊരാ സ്വപ്‌നങ്ങള്‍ക്കരികിലായ്
നിസ്സംഗയായ് നിന്നഴലുംമ്പോഴും
ആര്‍ത്തട്ടഹാസം മുഴക്കുന്നു പിന്നെയും
ഈ ഭൂമി പെറ്റൊരാ പൊന്നു മക്കള്‍ !!!!!!!
ഇവിടെ ?
അബലയായ് ത്തീരുന്ന സ്ത്രീത്വവും
പരിത്യക്തമാകുന്ന മാതൃത്വവും
ഒന്നുമേ കാണാന്‍ കഴിയാത്തൊരന്ധരായ്
ഈകുഞ്ഞു തലമുറ മാറിയെന്നോ?
അറിവിന്റെ നിറവിന്റെ പടികള്‍ കയറുമ്പോള്‍
കൈവിട്ടകലും മനുഷ്യ ധര്‍മ്മം
ഉത്ബോധരാകണം നമ്മെളെല്ലാവരും
ആ മഹത്വത്തെതിരിച്ചറിയാന്‍
എങ്കിലേ നമ്മുടെ പിഞ്ചിളം കൈകളാ
കണ്ണുനീര്‍ഒപ്പുവാന്‍ പ്രാപ്തരാകൂ
എങ്കിലെ നമ്മുടെസാംസ്ക്കാരികോന്നതി
വെന്നിക്കൊടിക്കൂറ പാറിച്ചിടൂ ..........

3 comments:

  1. Dear Madam.....

    Whatever you write goes directly into everyone mind & soul...only very few can bring out such felling.....keep up.....Rgds.....UMESH

    ReplyDelete
  2. എല്ലാത്തിലേക്കും ഉള്ള കടന്നു കയറ്റങ്ങള്‍ ....
    ലകഷ്യത്തിലേക്കുള്ള പ്രയാണത്തിന്
    ഏതു മാര്‍ഗവും എന്ന സംഹിതയിലുടെ.....
    നമ്മുടെ സംസ്കാരങ്ങള്‍ .............
    കൊള്ളാം....ഈ ചിന്തകള്‍

    ReplyDelete
  3. A phenomenally talented Poetess. The praise may seem rather exaggerated.The very fact that the poetess of this piece seemed to arouse envy in some souls is proof enough of her obvious talent, which she manage to portrait through this poem. One cannot miss to appreciate the easy and rhythmic flow of words in this poem. I am proud that the Poetess is one of my best friends.

    ReplyDelete