Sunday 19 September 2010

എഴുതാതെപോയ മേല്‍വിലാസം.....

വിരലടര്‍ന്നബാല്യത്തിലേക്ക്തിരിയുംമ്പോള്‍
കളിക്കാനാരുമില്ല്യാത്തആണ്‍കുട്ടികളുടെമേല്ക്കൊയ്മയിലേക്ക്
എന്തെ ഒരുആണ്‍കുട്ടി യാവാഞ്ഞുഎന്നുചിന്തിച്ച ഇന്നെലെകള്‍. ഇല്ല്യാകഥകളും, ഉണ്ടാക്കിപാട്ടും, നാട്ടറിവുമായങ്ങിനെയങ്ങിനെ ഒരുപാടുകിന്നരിതൂവലുകളാണ് ആ പഴയ ഓര്‍മകള്‍ക്ക്
അവിടേക്ക് എന്നും എന്റെ മനസ്സിലെക്കോടിക്കയറിവരുന്ന ഒരു രൂപമുണ്ട് രാമേട്ടന്റെ.
കറുത്തതുണിയില്‍ തൂവെള്ള ശരീരം പുതച്ചു ആവ്ശ്യമില്ല്യാത്തഒരുതാടിയുംഉണ്ടാക്കനറിയാത്തഗൌരവവും മുഖത്ത്പിടിപ്പിച്ചു ..
കുഞ്ഞു പ്രായത്തില്‍ ഭ്രാന്തന്‍ രാമേട്ടനായിരുന്നു ഞങ്ങള്‍കുട്ടികള്‍ക്ക്.
കൂട്ടത്തില്‍ എപ്പോഴും നിന്നത് തട്ടമിട്ട ഫാത്തിമ്മയായിരുന്നു. വല്ല്യ വീട്ടിലെകുട്ടികളുടെകൂടെകളിയ്ക്കാന്‍പോ
യിട്ട് ഒന്ന് അടുത്തുവരുന്നത്‌ ആലോചിക്കാന്‍ പോലുംപറ്റാത്തകുട്ടിത്ത്ത്തിലേക്ക് അതിനു വിലക്കുകളൊന്നും ഇല്ല്യാത്തിടെത്തേക്ക് കടന്നു വന്ന കൊച്ചുകൂട്ടുകാരി. ഞങ്ങളുടെ മിതമായ നാട്ടറിവില്‍ രാമേട്ടന്‍ അവളുടെ ഒരു പേടിസ്വപ്നമായിരുന്നു. പക്ഷെഅവള്‍ പറയുന്ന കഥകളില്‍ ഒന്നിലും ഭംഗിയുള്ള ആ മുഖത്ത് കുട്ടികളെ പേടിപ്പിക്കുന ഒരു ഭ്രാന്തന്റെമുഖം വരയ്ക്കാന്‍ കഴിയുന്നുണ്ടായിരുന്നില്ല്യ.
അമ്മ വീടിന്റെ അടുത്തുവരെ പോയി വരുന്ന ഒരാളെന്ന നിലക്ക് ....
"അമ്മ്വോമെ നിങ്ങളുടെ വീട്ടിന്റെ അടുത്തരാവുണ്യാരുടെ വീട്ടിലെ മോളുടെരണ്ടാംപിറന്നാളാണ്എന്നുപറഞ്ഞു പടികയയറി വരുന്ന രാമേട്ടന്‍
കയ്യിലെ പൊടി ഉടുമുണ്ടില്‍തുടച്ചു തിണ്ണയിലെക്കിരിക്കാന്‍ പറയുമ്പോള്‍ അമ്മയുടെ മുഖത്ത്മിന്നിമായുന്ന ബഹുമാനം .
പിന്നെ എന്താ?
"മേലെകരോട്ടിലെ രാഘവന്‍ നായരുടെ അമ്മ മരിച്ചു. ഇന്നെലെ ആയിരുന്നു പതിനാറു..... ശ്ശിആളുണ്ടായിരുന്നു,. "
"എലിങ്ങട്ടിലെ കാളിക്കുട്ടിയമ്മടെഎഴുപതാം പിറന്നാളായിരുന്നു ഇന്നലെ. അതും പപ്പടോം പഴോപായസോം തന്നെ."
"അല്ല രാമേട്ടാ ഇങ്ങളിങ്ങിനെ ഈ പതിനാറും പിറന്നാളും ആയിനടക്കുന്നതെന്തിനാന്നുചോദിക്കുംമ്പോള്‍" രാമ രാമ വിളിയില്‍ പൊട്ടി ചിരിച്ചു തന്റെ ഭാണ്ട്ടകെട്ടെടുത്ത് പടിയിറങ്ങിട്ടുണ്ടാവും ..
എന്നും പപ്പടോം പഴോം പായസോം കൂട്ടി ഉണ് കഴിക്കാന്‍ തോന്നുന്ന ഭ്രാന്തോ ?
"അമ്മ്വോമെ ഇത്തരി വെള്ളം തര്വാ... "
"ഇങ്ങളുടെആങ്ങളമാരോന്നും വരാറില്ലേ? "
ഉവ്വ് എന്ന പതുങ്ങിയ മൂളലില്‍ ചെറിയൊരു മൌനം നീളുമ്പോള്‍.. "അല്ലേലും ഇന്നലേം നിങ്ങളുടെഏട്ടനെ ഞാന്‍ കണ്ടു . സുഖായിരിക്കുന്നു . ഇങ്ങളുടെ വിവരോക്കിം ഞാന്‍ പറഞ്ഞുന്നും ഇങ്ങള്‍ക്കുംകുട്ട്യോള്‍ക്കുംസുഖാന്നു.. "
ഞങ്ങളുടെ അഞ്ചലോട്ടക്കാരനാണോ രാമേട്ടന്‍ ..
"ഇത്തിരി കഞ്ഞി വെള്ളം ഇങ്ങട് തര്വാ.. " , രാമേട്ടന്‍ പോവാറായതിന്ടെ ലക്ഷണമാണ്
തുടുത്ത മുഖം വിടര്‍ന്നത് നോക്കി രാമനാമം ചൊല്ലി ഇറങ്ങിപോവുന്ന ആ രൂപം ഭ്രാന്തുള്ളതോ അതോ?
വായിക്കാന്‍ വെച്ച പുസ്തകത്തില്‍ തിരുപ്പിടിപ്പിച്ചു ആ കറുത്തതുണിയിലെ തിളങ്ങുന്ന മുഖത്തേക്കും വല്ല്യഭാണ്ഡംകെട്ടിലെക്കും നോക്കുമ്പോള്‍ എന്തെഇങ്ങനെ എന്നു
ഫാത്തിമ്മ പറഞ്ഞ പോലെ ആ കറുത്തഭാണ്ഡത്തില്‍ കുട്ടികളുടെ കണ്ണ് തുരക്കുന്ന സൂത്രം ഉണ്ടാവോ?
രാത്രി സ്വപ്നത്തില്‍ വന്നു രാമേട്ടന്‍ പേടിപ്പിക്കോ ?
വിളക്കിന്റെ ഇത്തിരിവെട്ടം അകത്തി വെച്ചുനോക്കി
തിണ്ണയിലെ തൂണില്‍ ചാരിയിരുന്നു എന്നെതന്നെ നോക്കിയിരുന്ന രാമേട്ടന്റെചുണ്ടിലെ ചെറുചിരി
വര്‍ഷങ്ങളുടെ വിടവ് ആ ചിരിക്കില്ല്യാന്നു തോന്നി
"മോള്‍ ആ പാട്ടൊന്നു ചൊല്ല്വാ "
നമ്മുടെ വീടിന്‍ മുറ്റത്തില്‍...
അമ്മ വളര്‍ത്തിയ തോട്ടത്തില്‍...
വിറഞ്ഞ ശബ്തത്തിലേക്ക് നിലക്കാത്ത ഒരു ചിരി സമ്മാനിച്ചു രാമേട്ടന്‍.
എന്റെ ചെയ്തികളെ അതുവരെ ആരും ചിരിയോടെ എതിരേറ്റിട്ടില്യാലോ?
ഭാണ്ഡം പുറത്തിട്ടു ഇറങ്ങുമ്പോഴും "അതെ അമ്മ്വോമെ ഇങ്ങള് അറിയ്യില്ലേന്നും ആ ഗമപ്പെണ്ണ്വന്നിട്ടുണ്ട് കല്‍ക്കട്ടേന്ന് ...
"എന്താ ഒരു ഇഗ്ലിഷു, ന്നെ രാമേട്ടാന്നു വിളിച്ചുന്നും" . അമ്മേടെ മുഖത്ത് വീണ്ടും ഒരു മിന്നലാട്ടം.
"ഇങ്ങള് ഇടക്കൊക്കെ
പുഴ്ക്ക്കളക്ക് (പുന്നയൂര്‍ക്കുളം)പോവീന്നും . എല്ലാ വിവരോം നല്ലതെന്നെ.."
ന്നാലും ആള്‍ക്കാരുടെ ശല്യം രാമാ രാമാ ന്ന പിറുപിറു ക്കലുകള്‍ അകന്നു പോവുമ്പോഴും ......
മതിതീരെ ആതേനൂറിമാമ്പഴം ഉതിര്‍ന്നു വീഴുന്നനാട്ടു മണ്ണിലേക്ക്
പോവാന്‍ പറ്റാത്തതിന്റെ പുകച്ചിലോടെ കിടന്നുറങ്ങിയ അനേകരാത്രികള്‍. ....
സ്കൂളിലെ നാട്ടുവഴികളില്‍ ഭ്രാന്തന്‍രാമേട്ടന്റെ പുറകെഓടുന്ന കുട്ടികളിലെ പരിഹാസം ഒട്ടുംഇഷ്ട്ടാവാതിരുന്ന എത്രയെത്ര വൈകുന്നേരങ്ങള്‍ !
പക്ഷെ നീട്ടിയിരുന്ന ആ വെള്ളം ഒലുക്കുന്ന ശര്‍ക്കരവരട്ടി , എന്തോ ഒരിക്കലും മേടിക്കാന്‍കയ്യനങ്ങിയില്ല.
അന്നൊരു കര്‍ക്കിടക മഴയത്ത് മഴച്ചാറ്റിലേക്ക് കാലിട്ട്കോലായില്‍ ഇരിക്കുമ്പോള്‍
പടിയില്‍ നിന്നു നീട്ടി വിളി
"ആ വിളക്കൊന്നിങ്ങു തര്വാ "
നല്ല മഴ!!!!
ആകെനനഞ്ഞൊലിച്ച് ചുണ്ടത്ത് അപ്പോഴുംരാമനാമം
തലതോര്‍ത്താന്‍ തോര്‍ത്തെടുത്തു കൊടുക്കുമ്പോള്‍ വീണ്ടും ചിന്തിപ്പിച്ചു ,എന്തേ ഈ മാമെക്ക് ഭ്രാന്തില്ലെ
"എന്റെ അമ്മ്വോമെ പുഴ്ക്ക്ക്കള നാട്ടില്‍ ജീവിക്കാന്‍ വയ്യാതെ ആയിരിക്കുന്നു "
"എന്നെ എവിടെ കണ്ടാലും കല്ലെറിയുന്നു."
കുട്ടി ഇതൊന്നു എഴുത്വാ.. ആ ഇരുട്ടത്തും ചുമന്ന മുഖവുമായി....
ചുരുട്ടിപിടിച്ച ഇന്‍ലെന്റു പാതിനനഞ്ഞ കൈയ്യോടെ തരുമ്പോള്‍ റാന്തലിന്റെ തിരിനീട്ടാന്‍ മറന്നില്ല്യ
സമ്മതം അമ്മയുടെഒരു നോട്ടത്തില്‍ഒതുക്കി
അല്ലെങ്കിലും രാമേട്ടന്‍ എന്ത് ചോദിച്ചാലും കൊടുക്കണംഎന്നുഅച്ഛന്‍ പറയുന്നത് എപ്പോഴുംകേട്ടിട്ടുണ്ട്
മിതമായ അറിവില്‍ എന്റെആദ്യത്തെ കത്തെഴുത്ത് ......
ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍
എത്ര കത്തുകള്‍ ആ കുഞ്ഞി വിരലുകള്‍ എഴുതിതീര്‍ത്തു എന്നറിയില്ല. തനിക്കു ഇവിടെ ജീവിക്കാന്‍ആള്‍ക്കാര്‍ സമ്മതിക്കുന്നില്ല്യ എന്ന സങ്കടം......
ഒരിക്കലും എന്നെ ഇന്‍ലെന്‍ടിന്റെ ഉള്ളില്‍ എഴുതാന്‍ രാമേട്ടന്‍ സമ്മതിച്ചിരുന്നില്യ . ബഹുമാനെപ്പെട്ടസാറിനറിയാനുള്ളതെല്ലാം ഇന്‍ലെന്‍ടിന്റെ പുറത്തു കുത്തി കുറിച്ച് വിലാസം ഉള്ളില്‍ ഭദ്രമായിഎഴുതിക്കുംമ്പോള്‍ പൊട്ടി ചിരിക്കുന്നവര്‍ക്ക് മുന്‍പില്‍ ഒരിത്തിരിപ്രയാസത്തോടെ അതെല്ലാം മടക്കിഒതുക്കി കൊടോക്കുംമ്പോള്‍ ആ മുഖത്തെ സന്തോഷം... വളരെ പതിയെ മായുന്ന ആ ചിരി... അകത്തുഎന്ത് കോമയിട്ടെഴുതിയാലും അറിയേണ്ടവര്‍ അറിയാതിരിക്കുന്നിടെത്ത് എല്ലാം പുറത്തെഴുതി
മേല്‍ വിലാസത്തിന്റെ വിലാസമില്ല്യായ്മഅകെത്തെഴുതുകയാ " ?
ണ് ഭേദംഎന്നു കര്തീട്ടുണ്ടാവും ..........
മനസ്സ് വളരാന്‍ തുടങ്ങിയപ്പോഴേക്കും ചെറുപ്പംവിട്ടു വൃദ്ധരൂപത്തിലക്കെത്തിയിരുന്നു രാമേട്ടന്‍
പക്ഷെ കാണുമ്പോഴൊക്കെ മിന്നി മായുന്ന ആചിരി വിശേഷിച്ചു പറഞ്ഞുതന്ന ആഗമക്കാരി കുട്ടിപിന്നീട്എന്റെ ഏറ്റവും ഇഷ്ട്ടപെട്ട എഴുത്തുകാരിയായിമാറിയപ്പോഴും,
നീര്‍മാതളത്തിലൂടെ ദേശങ്ങളെതമ്മില്‍ബന്ധിപ്പിക്കുന്ന രാമേട്ടന്‍ ചെറിയ ഒരുപൊട്ടു പോലെമിന്നിമാഞ്ഞപ്പോഴും ഒക്കെ കുട്ടികളെ വടിവീശി ഓടിക്കുന്ന ആ കറുത്ത തുണിയിലെ മൃദുവായരൂപം..........
ഭ്രാന്തനായി വേഷം കെട്ടിതീര്‍ത്ത രാമേട്ടന്റെഅവസാനദിവസം
ഒരു നിമിത്തം പോലെഅരികിലെത്താന്‍കഴിഞ്ഞത് ഒരുനിയോഗംമാത്രം
വായു തുടങ്ങി ...
അടക്കി പിടിച്ച സംസാരം കേട്ടപ്പോള്‍ പതിയെ തിരിച്ചിറങ്ങി.
വളര്‍ന്നപ്പോഴോക്കെ മനസ്സില്‍കൂടെവളര്‍ന്ന ഒരുനീറ്റല്‍.എന്റെ ബാല്ല്യത്തിലക്ക്സ്നേഹത്തോടെകൂട്ടുകൂടിയ
ആഭ്രാന്തന്‍വേഷം , മുഷിഞ്ഞ ഭാണ്ഡ കെട്ടും മുളവടിയും കോലായുടെ ഒരു മൂലക്കിരിക്കുന്നു.
അതിലിപ്പോഴും ഒരുപക്ഷെ ഞാന്‍മേടിക്കാന്‍ മടിച്ചശര്‍ക്കരവരട്ടിയുണ്ടാവും
ഇനീം എഴുതിതീര്‍ക്കാത്ത ഇന്‍ലെന്റുകളും
അകലെ കേള്‍ക്കുന്നത് രാമേട്ടെന്റെ ഒപ്പം കൂവിപ്പായുന്ന കുട്ടികളുടെ ശബ്ദമാണോ ?
അതോ നഗരത്തിന്റെ ഭ്രാന്തന്‍ കളിയുടെ കൂവലോ ?

5 comments:

  1. സ്നേഹത്തിന്‍റെ അവദുതനായി പടികടന്നെത്തുന്ന രാമേട്ടന്‍റെ ഭാണ്ഡം, ഇന്ന് അന്യമായിപ്പോയ ഒരുപാട് ജീവിത മുഹുര്‍ത്തങ്ങളാല്‍ കഥാകാരി സമ്പന്നമാക്കിയിരിക്കുന്നു. രാമേട്ടന്‍റെ പാത്രസൃഷ്ട്ടി സ്നേഹവും, അല്പം പ്രഹേളികയാലും വേറിട്ട്‌ നില്‍ക്കുന്നു. ഒഴുക്കുള്ള ഭാഷ വായന ഒരു അനുഭവമാക്കി. എഴുത്തുകാരിയുടെ തുലികയില്‍ ഇനിയും കൈരളി നൃത്തമാടട്ടെ. ആശംസകള്‍.

    ReplyDelete
  2. രാമേട്ടന്‍ വീണ്ടും തിരിച്ചെത്തിയപോലെ .......ചില നാട്ടുനന്മകളെ ഓര്‍മിപ്പിച്ച നിനക്ക് എല്ലാ മംഗളങ്ങളും.....

    ReplyDelete
  3. ramettanmaar ippOzhum nammuTeyokke manassil jeevichchiriykkunnu, allE? palareYum orkkaanitayaakki , nandi. iniyumezhuthuu...

    ReplyDelete
  4. ഇഷ്ട്ടമായി ഈ എഴുത്ത് ....
    നല്ല ശൈലിയും ......
    ഭാവുകങ്ങള്‍ ....

    ReplyDelete
  5. ആശംസകള്‍ ഹേമേ.
    നൊസ്റ്റാല്‍ജിക് ആയി എഴുത്ത്.

    ReplyDelete